SUB DIST. QUIZ & TALENT SEARCH REGISTRATION

സബ് ജില്ലാതല ക്വിസ് , ടാലന്റ് സേര്‍ച്ച് മത്സരങ്ങള്‍ ഒക്ടോബര്‍ 14 ന്


ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ഒക്ടോബര്‍ 10 ന് നടുവട്ടം വി.എ‌ച്ച്.എസ്.എസ്സില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരുന്ന സബ് ജില്ല സയ‍ന്‍സ് ക്വിസ്, ടാലന്റ് സെര്‍ച്ച് പരീക്ഷ എന്നിവ ഒക്ടോബര്‍ 14 -ാം തീയതിയിലേക്ക് മാറ്റി വെച്ചിരിക്കുന്നു. പ്രസ്തുത മത്സരങ്ങള്‍ ഒക്ടോബര്‍ 14 ന് താഴെപ്പറയുന്ന ടൈംടേബിള്‍ പ്രകാരം നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ വെച്ച് നടക്കുന്നതായിരിക്കും. നല്‍കിയിരിക്കുന്ന സമയത്തിന് 30 മിനിട്ടിന് മുമ്പ് മത്സരാര്‍ത്ഥി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്, സമയത്തിനു ശേഷം വൈകിയെത്തുന്ന മത്സരാര്‍ത്ഥിയെ പ്രവേശിപ്പിക്കുന്നതല്ല. മത്സരാര്‍ത്ഥികള്‍ സ്കൂള്‍ യൂണിഫോം, .‍ഡി കാര്‍ഡ് എന്നിവ ധരിച്ചുകൊ​ണ്ട് പ്രവേശിക്കാന്‍ അനുവദിക്കുന്നതല്ല. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്ത് ഡൗ​ണ്‍ലോഡ് ചെയ്തെടുത്ത തിരിച്ചറിയല്‍ രേഖ സ്കൂള്‍ മേലധികാരി ഒപ്പിട്ടത് മത്സരാര്‍ത്ഥി ഹാജരാക്കേണ്ടതാണ്.

സമയക്രമം
ക്വിസ് -യു.പി- രാവിലെ 10.30
ക്വിസ് - ഹൈസ്ക്കൂള്‍ - രാവിലെ 10.30
ക്വിസ്- ഹയര്‍സെക്കന്ററി - രാവിലെ 11.30
ടാലന്റ് സേര്‍ച്ച്
ഹൈസ്ക്കൂള്‍ - ഉച്ചയ്ക്ക് ശേഷം 2 മണി
ഹയര്‍സെക്കന്ററി - ഉച്ചയ്ക്ക് ശേഷം 2 മണി

പ്രത്യേക ശ്രദ്ധയ്ക്ക് : എഴുതുന്നതിനുള്ള റൈറ്റിംഗ് ബോര്‍ഡ് കുട്ടികള്‍ കരുതേണ്ടതാണ്

ദേശീയ സെമിനാര്‍ മത്സരം-2019 സ്കൂള്‍ തലം അവസാന തീയതി സെപ്തംബര്‍ 18

സംസ്ഥാനപൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സെമിനാര്‍ മത്സരത്തിന്റെ സ്കൂള്‍ തലം 2019 സെപ്തംബര്‍ 18 ബുധനാഴ്ചയ്ക്കകം സംഘടിപ്പിക്കേണ്ടതാണ്. സ്കൂള്‍തല മത്സരത്തില്‍ മികച്ച വിജയം നേടുന്ന കുട്ടിയുടെ പേരുവിവരം ( ഒരു കുട്ടി ) സെപ്തംബര്‍ 18 ന് വൈകിട്ട് 5 മണിയ്ക്കകം ഓണ്‍ലൈനായി നല്‍കേണ്ടതാണ്.
വിഷയം: Periodic table of Chemical elements: Impact on human welfare
ഇതിന്റെ മാനദണ്ഡങ്ങള്‍ സ്തൂള്‍ മെയിലില്‍ അയച്ചിട്ടുണ്ട്.
ഈ  മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണം വിഷയാവതരണം നടത്തേണ്ടത്.
സബ് ജില്ലാതലത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ലാപ്‍ടോപ്പ് കൊണ്ടുവരേണ്ടതാണ്. മുന്‍കൂട്ടി തയ്യാറായി വേണം സബ് ജില്ലാമത്സരത്തില്‍ പങ്കെടുക്കാന്‍. യൂണിഫോം, .‍ഡി കാര്‍ഡ് എന്നിവ ധരിച്ചുകൊണ്ട് മത്സരാര്‍ത്ഥികളെ പങ്കെടുക്കാന്‍ അനുവദിക്കുന്നതല്ല .സ്കൂള്‍ തല വിജയികളുടെ പേരുവിവരം Scientia Online, Sastrarangam ഇവയില്‍ നല്‍കിയിരിക്കുന്ന ലിങ്കിലൂടെ സെപ്തംബര്‍ 17 മുതല്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അടിയന്തിരമായി ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ സ്കൂള്‍ സയന്‍സ് ക്ലബ്ബ് കോ- ഓര്‍ഡിനേറ്റര്‍ , വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് നല്‍കേണ്ടതാണ്

സി.വി.രാമന്‍ ഉപന്യാസ മത്സരം - സ്കൂള്‍ & സബ് ജില്ലാതലം


സര്‍ /മാഡം,
ഹൈസ്ക്കൂള്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന സി.വി രാമന്‍ ഉപന്യാസ മത്സരത്തിന്റെ സ്കൂള്‍ തല മത്സരം ആഗസ്റ്റ് 21നകം സംഘടിപ്പിക്കേണ്ടതാണ്.സ്കൂള്‍ തല മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവര്‍ക്ക് സബ് ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടായിരിക്കുംഹൈസ്ക്കൂളിനും ഹയര്‍സെക്കന്ററി വിഭാഗത്തിനും പ്രത്യേകം വിഷയങ്ങളായിരിക്കും ഉണ്ടാവുകതാഴെ കൊടുത്തിരിക്കുന്ന വിഷയങ്ങളില്‍ മത്സരസമയത്ത് നറുക്കിട്ടെടുക്കുന്ന ഒരു വിഷയമായിരിക്കും അതാത് വിഭാഗത്തിന്റെ ഉപന്യാസ വിഷയംസബ് ജില്ലജില്ല,സംസ്ഥാന മത്സരങ്ങളിലും ഇതേ വിഷയങ്ങളായിരിക്കും ഉപന്യാസത്തിന് നല്‍കിയിരിക്കുന്നത്സബ് ജില്ലാ മത്സരത്തിന് അര്‍ഹത നേടിയ വിദ്യാര്‍ത്ഥികളുടെ പേരു വിവരങ്ങള്‍ താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്ത കുട്ടികളെ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതല്ലജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന രജിസ്ട്രേഷന്‍ ഫോമിന്റെ പ്രിന്റെടുത്ത് വിദ്യാലയമേലധികാരി സാക്ഷ്യപ്പെടുത്തിയത് സബ് ജില്ലാ മത്സര സമയത്ത് കൊണ്ടുവരേണ്ടതാണ്സബ് ജില്ലാ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഐ.ഡി കാര്‍ഡ്യൂണിഫോം എന്നിവ ധരിച്ചുകൊണ്ടു വരാന്‍ പാടില്ലഇത് പാലിക്കാത്തവരെ സബ് ജില്ലാ മത്സരത്തില്‍ പ്രവേശിപ്പിക്കുന്നതല്ലമത്സരങ്ങളേ സംബന്ധിച്ചുള്ള അറിയിപ്പ് സ്കൂള്‍ സയന്‍സ് ക്ലബ്ബ് കോഓര്‍ഡിനേറ്റര്‍വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് മുന്‍കൂടി നല്‍കണമെന്ന് താല്‍പ്പര്യപ്പെടുന്നുസബ് ജില്ലാ മത്സരതീയതി പിന്നീട് അറിയിക്കുന്നതാണ്.

വിശ്വസ്തതയോടെ,
സി.ജി.സന്തോഷ്,
സെക്രട്ടറിസയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ഹരിപ്പാട് സബ് ജില്ല
Mob. No.7592076751
ിഷയം.
(ഹൈസ്ക്കൂള്‍ വിഭാഗം )
1. നവകേരള സൃഷ്ടിക്കായി ഉറവിട മാലിന്യ സംസ്ക്കരണംപ്രശ്നങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും
(Waste management at source for rebuild of Kerala, Problems and Remedies)
2.രസതന്ത്രത്തിന്റെ വളര്‍ച്ചയില്‍ ആവര്‍ത്തന പട്ടികയുടെ പങ്ക്
( Role of Periodic table in the development of Chemistry )
3. ഇന്ത്യന്‍ ജ്യോതിശാസ്ത്രത്തിന്റെ നാള്‍ വഴികള്‍
(Miles stones in Indian Astronomy )
ിഷയം.
(ഹയര്‍സെക്കന്ററി വിഭാഗം )
1. ദൂരദര്‍ശിനിയും ബഹിരാകാശ പര്യവേഷണങ്ങളും
(Telescope and space missions )
2. രോഗങ്ങളുടെ വരവും തിരിച്ചുവരവും കേരളത്തിന്റെ ആരോഗ്യരംഗത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളും
( Effective management of emerging and re-emerging diseases in Kerala )
3. സുസ്ഥിര കാർഷിക വികസനത്തിന് രസതന്ത്രത്തിന്റെ പങ്ക്
(Role of Chemistry in sustainable agriculture)

എല്‍.പി വിഭാഗത്തില്‍ ബഹുഭൂരിപക്ഷം വിദ്യാലയങ്ങളും രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചിട്ടില്ല

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം എല്ലാ വിദ്യാലയങ്ങളിലും നിശ്ചിത സമയപരിധിക്കുള്ളില്‍ സ്കൂള്‍ സയന്‍സ് ക്ലബ്ബ് രൂപീകരിക്കേണ്ടതും അതിന്റെ ചുമതലക്കാരേയും ഭാരവാഹികളേയും മാന്വല്‍ പ്രകാരം തെരഞ്ഞെടുക്കേണ്ടതുമാണ്തെരഞ്ഞെടുത്തവരുടെയും ചുമതലക്കാരുടേയും വിവരം സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന് നല്‍കേണ്ടതുമാണ്ഈ വിവരം കാണിച്ച് എല്ലാ വിദ്യാലയങ്ങളിലേക്കും സബ് ജില്ലയില്‍ നിന്നും അറിയിപ്പ് നല്‍കിയിരുന്നുആദ്യം നല്‍കിയ തീയതിക്കുള്ളില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത വിദ്യാലയങ്ങള്‍ക്ക് ജൂലയ് 24 വരെ നീട്ടി നല്‍കിയെങ്കിലും ആ തീയതിക്കുള്ളിലും രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ലപൊതു വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം സയന്‍സ് ക്ലബ്ബ് രൂപീകരിക്കാന്‍ എല്ലാ വിദ്യാലയങ്ങളും ബാധ്യസ്ഥമായതിനാല്‍ അടിയന്തിരമായി ക്ലബ്ബ് രൂപീകരിച്ച് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്ഇനിയും നടപടികള്‍ സ്വീകരിക്കാത്ത വിദ്യാലയങ്ങളുടെ പേരുവിവരം ആഗസ്റ്റ് ന് ബഹുമാനപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ മുമ്പാകെ സമര്‍പ്പിക്കുന്നതാണ്രജിസ്ട്രേഷനുള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
വിശ്വസ്തതയോടെ
സി.ജി.സന്തോഷ്സെക്രട്ടറി
സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍



രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച എല്‍.പി വിഭാഗം

1.Govt LPS PANDY
2.ST.GEORGE L P S KARICHAL
3.G.U.P.S,KARTHIKAPPALLY
4.GLPS HARIPAD
5.SNDP HS, MAHADEVIKAD
6.B V L P S ANARY
7.G. DKNM. L. P.       Haripad
8.MANNARASALA U P SCHOOL
9.GOVT UPS NANGIARKULANGARA
10.GOVTUPSVAZHUTHANAM
11.G L P S NADUVATTOM
12.GVLPS CHINGOLI
13.GUPS haripad
14.G.L.P.S.Evoor North
15.Brahmananda Vilasam L P S Anary

ചാന്ദ്രദിന പരിപാടികള്‍ ജൂലയ് 22 ന്


ഹരിപ്പാട് : ഹരിപ്പാട് ഉപജില്ല സയന്‍സ് ക്ലബ്ബ് അസോയേഷന്റെ ആഭിമുഖ്യത്തില്‍ ജൂലയ് 22 ന് സബ് ജില്ലയിലെ എല്‍ .പി മുതല്‍ ഹൈസ്ക്കൂള്‍‍ വരെയുള്ള വിദ്യാലയങ്ങളില്‍  സ്കൂള്‍ തല ക്വിസ് മത്സരം സംഘടിപ്പിക്കും. മത്സരത്തിനുള്ള ചോദ്യങ്ങള്‍ സ്കൂള്‍ മെയിലില്‍ പാസ് വേര്‍ഡ് സംരക്ഷണത്തോടെ അയക്കുന്നതായിരിക്കും. ബന്ധപ്പെട്ട സയന്‍സ് ക്ലബ്ബ് കോ- ഓര്‍ഡിനേറ്റര്‍മാര്‍ ചോദ്യപേപ്പറുകള്‍ ഡൗണ്‍ലോഡ് ചെയ്ത് മത്സരം നടത്തേണ്ടതാണ്.

സ്കൂള്‍ തല സയന്‍‍സ് ക്ലബ്ബ് കോ- ഓര്‍ഡിനേറ്റര്‍മാരുടേയും പ്രഥമാദ്ധ്യാപകരുടേയും ശ്രദ്ധയ്ക്ക്



ഹരിപ്പാട് ഉപജില്ലയിലെ എല്‍.പി മുതല്‍ ഹയര്‍സെക്കന്ററി വരെയുള്ള വിദ്യാലയങ്ങളിലെ സയന്‍സ് ക്ലബ്ബുകളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 2019 ജൂലയ് 15 ന് മുമ്പായി പൂര്‍ത്തിയാക്കേണ്ടതാണ്. ഹയര്‍സെക്കന്ററി -ഹൈസ്ക്കൂളുകളിലുള്ള എല്‍.പി, യു.പി, ഹൈസ്ക്കൂള്‍ , ഹയര്‍സെക്കന്ററി വിഭാഗങ്ങള്‍ പ്രത്യേകമായും യു.പി സ്കൂളുകളിലുള്ള എല്‍.പി , യു.പി വിഭാഗങ്ങള്‍ പ്രത്യേകമായിത്തന്നെ അതാത് വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ( മാന്വല്‍ പ്രകാരം ഓരോ വിഭാഗത്തിനും പ്രത്യേകം സയന്‍സ് ‍ക്ലബ്ബുകള്‍ രൂപികരിക്കണം എന്നതിന്റെ അടിസ്ഥാനത്തില്‍ ). ഇതിനായി സയന്‍ഷ്യ (www.scientia.org.in ) ലെ സയന്‍സ് ക്ലബ്ബ് പേജില്‍ പ്രവേശിച്ച് മെനുബാറിലെ Registration എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ലഭിക്കുന്ന Scientia Online ലെ മെനുബാറില്‍ നല്‍കിയിട്ടുള്ള ബാലശാസ്ത്രവേദി (LP), Science Club (UP), Science Club ( HS, HSS, VHSE ) എന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് അതാത് വിഭാഗത്തിന്റെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്
              സയന്‍സ് ‍ക്ലബ്ബിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് രജിസ്ട്രേഷന്‍ ആവശ്യമായതിനാല്‍ എല്ലാ അദ്ധ്യാപകരും വിദ്യാലയങ്ങളും ഈ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
                                                           -സെക്രട്ടറി ,SDSCA, ഹരിപ്പാട് ഉപജില്ല

സബ് ജില്ലാ ശാസ്ത്രോത്സവം റിസള്‍ട്ട് പ്രഖ്യാപിച്ചു

കാര്‍ത്തികപ്പള്ളി- കാര്‍ത്തികപ്പള്ളി സെന്റ്തോമസ് ഹയര്‍സെക്ക‌ന്ററി സ്കൂളില്‍ നടന്ന ശാസത്രമേളയുടെ റിസള്‍ട്ട് പ്രഖ്യാപിച്ചു. റിസള്‍ട്ട് താഴത്തെ ലിങ്കില്‍ നിന്നുംലഭ്യമാണ്
HS RESULT
HSS RESULT

സബ്ജില്ല ശാസ്ത്ര ക്വിസ്, സി.വി.രാമന്‍ ഉപന്യാസ മത്സരം ഒക്ടോബര്‍ 16 ന് നടുവട്ടം വി.എച്ച്.എസ്.എസ്സില്‍

ഹരിപ്പാട് - ഹരിപ്പാട് ഉപജില്ല ഹൈസ്ക്കൂള്‍ - ഹയര്‍സെക്കന്‍ററി വിഭാഗം  ക്വിസ് മത്സരം , സി.വി .രാമന്‍ ഉപന്യാസ മത്സരം എന്നിവ ഒക്ടോബര്‍ 16 ന് രാവിലെ 10 .30 മുതല്‍ പള്ളിപ്പാട് നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ നടക്കും
സമയക്രമം
ഹൈസ്ക്കൂള്‍ വിഭാഗം ക്വിസ്
രാവിലെ 10.30 മുതല്‍ 11.30 വരെ ( രാവിലെ 10 മണിയ്ക്കകം റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ് )
ഹയര്‍സെക്കന്‍ററി വിഭാഗം ക്വിസ്
രാവിലെ 11.30 മുതല്‍ 12.30 വരെ ( രാവിലെ 11 മണിയ്ക്കകം റിപ്പോര്‍ട്ട് ചെയ്യണം)
സി.വി.രാമന്‍ ഉപന്യാസ മത്സരം
രാവിലെ 11.30 മുതല്‍ 1.00 വരെ ( രാവിലെ 11 മണിയ്ക്കകം റിപ്പോര്‍ട്ട് ചെയ്യണം)

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്കൂള്‍ യൂണിഫോം ധരിച്ചുകൊണ്ടു വരാന്‍ പാടുള്ളതല്ല. സ്കൂള്‍ മേലധികാരി ഒപ്പിട്ട  രജിസ്ട്രേഷന്‍ സമയത്ത് ഡൗണ്‍ലോഡ് ചെയ്ത സാക്ഷ്യപത്രവുമായി വേണം മത്സരാര്‍ത്ഥി പങ്കെടുക്കുവാന്‍. നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

സബ് ജില്ലാ ശാസ്ത്രമേള - അറിയിപ്പുകള്‍

സബ് ജില്ലാ ശാസ്ത്രോത്സവത്തോടനുബന്ധിച്ചു നടക്കുന്ന ശാസ്ത്രമേളയോടനുബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍

1. പ്രദര്‍ശന വസ്തുക്കളുടെ വലിപ്പം
120 സെ.മീ x​ 120 സെ.മീ x100 സെ.മീ
2. Improvised Experiment (ഒരു ആശയം )
   പരമാവധി 5 പരീക്ഷണങ്ങള്‍ മാത്രം
3.ചാര്‍ട്ടുകളും മറ്റും പരമാവധി 5 എണ്ണം മാത്രം
4. പ്രോജക്ട്  - പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്ന തീമിനെ അടിസ്ഥാനപ്പെടുത്തി- അവതരിപ്പിക്കണം
5.യു.പി., എച്ച്.എസ്, എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങള്‍ക്ക്  Teacher Project, Teaching Aid ( പരമാവധി 2 ആശയങ്ങള്‍ , 10 പരീക്ഷണങ്ങള്‍ ) എന്നിവയില്‍ മത്സരം ഉണ്ടായിരിക്കും
6.ശാസ്ത്ര നാടക മത്സരം ഒക്ടോബര്‍ 23 ന് കാര്‍ത്തികപ്പള്ളി സെന്‍റ്തോമസ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ നടക്കും.
7.സ്കൂള്‍ തല ടാലന്‍റ് സേര്‍ച്ച് പരീക്ഷ( ഹൈസ്ക്കൂള്‍ ) ഒക്ടോബര്‍ 16 ന് ഉച്ചയ്ക്ക് ശേഷം 2 മണിക്ക് നടക്കും
8.സി.വി.രാമന്‍ സബ് ജില്ലാ ഉപന്യാസ മത്സരം ഒക്ടോബര്‍ 16 ന് നടക്കും
9. സബ് ജില്ലാ ടാലന്‍റ് സേര്‍ച്ച് പരീക്ഷ ഒക്ടോബര്‍ 20 ന് , രാവിലെ 10.30 മുതല്‍ ഹരിപ്പാട് എ. ഇ.ഒ കോണ്‍ഫ്രന്‍സ് ഹാളില്‍

സബ് ജില്ലാ ശാസ്ത്രോത്സവം ഒക്ടോബര്‍ 23 ന് കാര്‍ത്തികപ്പള്ളിയില്‍

ഹരിപ്പാട് - ഹരിപ്പാട് ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബര്‍ 23 ന്കാര്‍ത്തികപ്പള്ള സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ , ഗവ.യു.പി സ്കൂള്‍ കാര്‍ത്തികപ്പള്ളി എന്നിവിടങ്ങളില്‍ നടക്കും. ഹൈസ്ക്കൂള്‍ , ഹയര്‍സെക്കന്‍ററി വിഭാഗങ്ങള്‍ക്ക് മാത്രമായി മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഓരോ മത്സരത്തിനുമുള്ള വേദികള്‍ പിന്നീട് അറിയിക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒക്ടോബര്‍ 16 ന് 5 മണിക്ക് അവസാനിക്കും.

സെമിനാര്‍ മത്സരം - സെപ്തംബര്‍ 6ന്

ഹരിപ്പാട് -വെള്ളപ്പൊക്കത്തേതുടര്‍ന്ന് മാറ്റിവെച്ച ഹൈസ്ക്കൂള്‍ വിഭാഗം സബ് ജില്ലാതല സെമിനാര്‍ മത്സരം സെപ്തംബര്‍ 6ന് ഹരിപ്പാട് എ.ഇ.ഒ കോണ്‍ഫ്രന്‍സ് ഹാളില്‍ രാവിലെ 9.30 ന് ആരംഭിക്കും. രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ സ്കൂള്‍ മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം കൃത്യസമയത്ത് ഹാജര‌ാകേണ്ടതാണ്. സ്കൂള്‍ യൂണിഫോം, ഐ.‍ഡി കാര്‍ഡ് എന്നിവ ധരിച്ചുകൊണ്ടുവരുന്ന മത്സരാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നതല്ല.

ദേശീയ ശാസ്ത്ര സെമിനാർ മത്സരം- 2018 (HS ) സബ് ജില്ലാതലം


സബ് ജില്ലാതലത്തിൽ ഇതുവരെയും രജിസ്റ്റർ ചെയ്യാത്ത വിദ്യാലയങ്ങൾ
 1. St. Thomas HSS, Karthikappally
 2. CKHSS,Cheppad
 3.KV.Skt.Muthukulam
 4. Naduvattom VHSS,Pallipad
 5. SN Trust HSS,Nangiarkulangara
 6. SNDP HS,Mahadevikadu
 7. VHSS Muthukulam
 ഈ വിദ്യാലയങ്ങൾ രജിസ്ട്രേഷൻ എത്രയും വേഗം പൂർത്തിയാക്കേണ്ടതാണ്.
                                                                         

ഹിരോഷിമ - നാഗസാക്കി ദിനം ആചരിക്കുക

.
ഹരിപ്പാട് :ഹിരോഷിമ ദിനം ( ആഗസ്റ്റ് .6) നാഗസാക്കി ദിനം ( ആഗസ്റ്റ് .9)   എന്നിവ സ്കൂള്‍ സയന്‍സ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കേണ്ടതാണ്. വിദ്യാലയത്തെ സമൂഹവുമായി ബന്ധിപ്പിക്കാനുതകുന്ന  തരത്തില്‍ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സ്കൂള്‍ സയന്‍സ് ക്ലബ്ബ് കോ- ഓര്‍ഡിനേറ്റര്‍മാര്‍ ശ്രദ്ധിക്കേണ്ടാതാണ്. യുദ്ധമില്ലാത്ത ലോകത്തേപ്പറ്റിയും യുദ്ധത്തിന്‍റെ ഭീകരതയുമൊക്കെ കുട്ടികള്‍ക്കും സമൂഹത്തിനും തിരിച്ചറിയാന്‍ കഴിയുന്നതാവണം ഓരോ പരിപാടിയുടേയും പ്രധാന ആശയങ്ങള്‍. സ്കൂള്‍ തല ക്വിസ്, യുദ്ധവിരുദ്ധറാലി, സഡാക്കൊ കൊക്കുകളുടെ നിര്‍മാണം എന്നീ പരിപാടികള്‍ക്കും പ്രാധാന്യം നല്‍കാന്‍ ശ്രമിക്കേണ്ടതാണ്. ആഗസ്റ്റ് 6 ന് ആരംഭിച്ച് ആഗസ്റ്റ് 9 ന് സമാപിക്കുന്ന  രീതിയിയില്‍  പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞാല്‍ നന്നായിരിക്കും.ഹിരോഷിമ- നാഗസാക്കി എന്നിവിടങ്ങളിലെ അണ്വായുധ പ്രയോഗത്തിന്‍റെ ഭീകരത കുട്ടികളെ ബോദ്ധ്യപ്പെടുത്തുന്ന വീഡിയോകളുടെ പ്രദര്‍ശനവും ഇതിനോടൊപ്പം ആലോചിക്കാവുന്നതാണ്.

ഇന്ന് ചന്ദ്രോത്സവം -2018

ഇന്ന് വൈകിട്ട് 10.44 ന് ആകാശത്ത് ദൃശ്യമാകുന്ന ചന്ദ്രഗ്രഹണം കാണാന്‍ കുട്ടികളില്‍ താല്‍പ്പര്യം സൃഷ്ടിക്കുന്നതിനും ചന്ദ്രഗ്രഹണത്തേപ്പറ്റി കൂടുതല്‍ അറിയുന്നതിനുമായി സ്കൂള്‍ സയന്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കണം. ക്ലാസ്സുകളില്‍ കുട്ടികളോട് ഇന്നത്തെ ചന്ദ്രഗ്രഹണത്തിന്‍റെ പ്രാധാന്യം വിശദീകരിക്കാനും അവര്‍ക്ക് ചന്ദ്രഗ്രഹണത്തേക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശിപ്പിക്കാനും കഴിയണം. ഇതിനുള്ള ലിങ്കുകള്‍ ഇതിനോടൊപ്പം നല്‍കിയിട്ടുണ്ട്

സ്കൂള്‍ സയന്‍സ് ക്ലബ്ബ് രജിസ്ട്രേഷന്‍ അവസാന തീയതി ജൂണ്‍ .22

സ്കൂള്‍   സയന്‍സ് ക്ലബ്ബ് രൂപീകരണം 
"നമ്മൾ ശാസ്ത്രത്തോടൊപ്പം "
 ഹരിപ്പാട് ഉപജില്ലയിലെ വിദ്യാലയങ്ങളിൽ (LP/UP/HS/HSS/VHSS) വിഭാഗങ്ങളിലായി ജൂൺ 21 ന് മുമ്പായി സയൻസ് ക്ലബ്ബുകൾ രൂപീകരിക്കേണ്ടതാണ്. സയൻസ് ക്ലബ്ബ് ഭാരവാഹികളായ കുട്ടികളുടെ പേര്, സയൻസ് ക്ലബ്ബ് കോ-ഓർഡിനേറ്റർ എന്നിവരുടെ പേരു  വിവരം ജൂൺ 22നു മുമ്പായി സയൻഷ്യ സയൻസ് ക്ലബ്ബ് പേജു വഴി ഓൺലൈനായി നൽകേണ്ടതാണ്. മാന്വൽ പ്രകാരം ഓരോ വിഭാഗത്തിനും പ്രത്യേകം സയൻസ് ക്ലബ്ബുകൾ രൂപീകരിക്കേണ്ടതും പ്രത്യേകം കോ-ഓർഡിനേറ്റർമാരെ ചുമതലപ്പെടുത്തേണ്ടതുമാണ്.സയന്‍സ് ക്ലബ്ബിന് പ്രത്യേകം ഇ-മെയില്‍ വിലാസമില്ലാത്ത വിദ്യാലയങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം ഇ-മെയില്‍ വിലാസം സയന്‍സ് ക്ലബ്ബിന്‍റെ പേരില്‍ നല്‍കേണ്ടതാണ്. ഓരോ വിഭാഗവും (LP/UP/HS/HSS/VHSS) പ്രത്യേകമായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്